ഒരു മതത്തിന്റ്റെ പേരില് ഒരുപാട് സംഘടനകള് പരസ്പരം ചേരിതിരിഞ്ഞ് കോലാഹലങ്ങള് സൃഷ്ടിക്കുമ്പോള് പൊതുജന മദ്ധ്യത്തില് ആ മതത്തിന് നല്ലതല്ലാത്ത ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. മതം ലക്ഷ് യം വെക്കുന്ന നല്ല കാര്യങ്ങളേക്കാള് തങ്ങളുടെ വിഭാഗത്തിന്റ്റെ നിലപാടുകള്ക്ക് ഊന്നല് വരുന്നു.ഇങ്ങനെ ആശയ , അഭിപ്രായ വ്യത്യാസങ്ങള് വളറ്ന്ന് വലുതാകുന്നത് തീറ്ത്തും വ്യത്യസ്ഥമായ നിലപാടുകളുള്ള പരസ്പരം യോജിക്കാന് കഴിയാത്ത ഒരുപാട് വിഭാഗമായി വിഭജിക്കപ്പെടുന്നു. ഓരോ വിഭാഗത്തിനും തങ്ങളുടെ നിലനില്പ് അഭിമാനപ്രഷ്നമായി മാറുന്നു.അതുകൊണ്ട് തന്നെ തങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് ബോധ്യപ്പെട്ടാല്പോലും അവര് അത് സമ്മതിച്ച് കൊടുക്കുന് നത് തോല് വിയായി മാറുമെന്ന തോന്നല് അവരെ തങ്ങളുടെ നിലപാടില് കടിച്ച് തൂങ്ങാന് പ്രേരിപ്പിക്കുന്നു. അല്ലെന്കിലും ഇന്ന് ബദ്ധശത്രുക്കളായ ചില പ്രബല സംഘടനകള് എന്തിന്റ്റെ പേരിലാണ് വ്യത്യസ്ഥ കോണുകളില് നില്ക്കുന്നതെന്നതിന് വ്യക്തമായ കാരണങ്ങള് കാണില്ല. ആശയപരമായി അഭിപ്രായ വ്യത്യാസമില്ലാത്ത ഇത്തരം സംഘടനകളെ വിഘടിച്ച് നിറ്ത്താന് പ്രേരിപ്പിക്കുന്നത് ദുരഭിമാനമോ , മേധാവിത്തവും അധികാരവും നഷ്ടപ്പെടുമെന്ന ആശന്കകളോ ഒക്കെ ആയിരിക്കാം. ഇത്തരം ചിന്താഗതികള് ഒരു മതത്തിന്റ്റെ പേരില് കൊണ്ട് നടക്കുമ്പോള് മതങ്ങള് മുന്നോട്ട് വെക്കുന്ന നല്ല ആശയങ്ങള്ക്ക് കടഘ വിരുദ്ധമായി മാറുന്നു ഇവിടെ ആശയങ്ങള്.
.............
No comments:
Post a Comment