രാഷ്ട്രീയ നേതൃത്വങ്ങള്‍ അധികാരം നിലനിര്‍ത്താനും അധികാരത്തിലെത്താനും വണ്ടി മാത്രം പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍ സമയം കിട്ടാത്തവരായി മാറുകയും ചെയ്താല്‍ സാധാരണക്കാരന്‍റെ മനസിലേക്ക് കടന്നു വരുന്നത് അരാഷ്ട്രീയമായിരിക്കും. ഇപ്പോള്‍ തന്നെ കേരള രാഷ്ട്രീയത്തെ നിയന്തീരിക്കുന്നത് തങ്ങളാണെന്ന് അവകശപ്പെടുന്ന ജാതി- മത-വര്‍ഗ്ഗീയ സംഘടനകള്‍ വോട്ടു ബേംകുകളാക്കി സമൂഹത്തിലെ ഒരു വിഭാഗം തങ്ങളുടെ കൂടെയുണ്ടെന്ന് അവകാശപ്പെടുന്നു. സ്ഥാപന വല്‍ക്കരിക്കപ്പെട്ട ഈ സംഘടനകള്‍ ഭരണത്തിലിടപെട്ട് അവിഹിതമായി മൊത്തം സമൂഹത്തിന് അവകാശപ്പെട്ട പലതും കൈക്കലാക്കുമ്പോള്‍ മത്തിന്‍റെയും ധാര്‍മ്മികതയുടെയും പേരുപറഞ്ഞ് നടക്കുന്നത്‍ പിടിച്ചുപറിയല്ലേ. ജാതിക്കോമുരങ്ങള്‍ തിമര്‍ത്താടിയ ഒരുനാട്ടില്‍ പുതിയ രൂപത്തിലും ഭാവത്തിലും അവ തിരിച്ചുവരവിനൊരുങ്ങുന്ന അപകടം നാം തിരിച്ചറിയേണ്ടേ. ഇവിടെയാണ് ശരിയായ രാഷ്ട്രീയത്തിന്‍റെ പ്രസക്തി. ഉയര്‍ന്ന രാഷ്ട്രീയബൊധം പ്രകടിപ്പിച്ച കേരളത്തിലെ മുതിര്‍ന്ന തലമുറകളില്‍ അല്‍പ്പം ഊര്‍ജ്ജം ചോര്‍ന്നുപോയിട്ടുണ്ടെംകിലുംഅത് ഉറങ്ങിക്കിടക്കുന്നുണ്ട്. എന്നാല്‍ പുതുതലമുറ രാഷ്ട്രീയത്തോട് ഒട്ടും അടുക്കുന്നില്ല. ജാതി-മത-വര്‍ഗ്ഗീയ സംഘടനകളുടെ കെണിയിലേക്കാണ് ഇവര്‍ വളര്‍ന്നുവരുന്നത്.
ഇവിടെ രാഷ്ട്രീയത്തെ ആശയപരമായ സംവാദത്തിലേക്ക് കൊണ്ട് വരുന്നതിന് പകരം വെല്ലുവിളികളും അസഭ്യ വര്‍ശവും അക്രമവും എന്ന ശൈലിയിലേക്ക് മാറുന്നതിന്‍റെ ലക്ഷണങ്ങള്‍ കാണുന്നു.ബ്രേക്കിം ന്യൂസുകള്‍ക്ക് വേണ്ടി പരക്കം പായുന്ന മാദ്ധ്യമങ്ചളുടെ വലയില്‍ കുടുങ്ങി ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെ പോലും പ്രതിസന്ധിയിലാക്കുന്നവര്‍ പെരുകുന്ന മറ്റൊരപകടം. രാഷ്ട്രീയത്തെ നാടിന്‍റെ നിലനില്‍പ്പിന് അനിവാര്യമായ ഒന്നാണെന്ന ഉയര്‍ന്ന ബോധത്തോടെ സമീപിക്കുന്ന മനസ്സുകളായി ഓരോരുത്തരും മാറേണ്ടതുണ്ട്.
ശക്തമായ ജനാധിപത്യവും നല്ല ഭരണവും ഉണ്ടാവണമെംകില്‍ ഉന്നത ജനാധിപത്യ ബോധമുള്ള ഒരു സമൂഹം ആവശ്യമാണ്. ആബോധത്തിലേക്ക് കേരളത്തിലെ സമൂഹത്തിന് ഉയരാന്‍ കഴിയുന്നില്ലെംകില്‍ കള്ളന്‍മാരും കൊള്ളക്കാരും ആഭാസന്‍മാരും നമ്മെ ഭരിക്കും.
No comments:
Post a Comment