Followers

Friday, 30 May 2014

മഹാന്‍മാരെ സൃഷ്ടിക്കുകയാണോ !!!

ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോയും കട്ടൗട്ടുകളും സ്ഥാപിച്ച് വ്യക്തി ആരാധനക്ക് വേണ്ടി മത്സരിക്കുന്ന വിവിധ രാഷ്ട്രീയ, ജാതി - മത - സാമുദായിക - സാംസ്കാരിക ഗ്രൂപ്പുകള്‍ നിറഞ്ഞാടുന്ന നമ്മുടെ നാട്.

പത്രങ്ങളിലെ പേജ് നിറഞ്ഞ് നില്‍ക്കുന്ന പരസ്യങ്ങളിലെ മുഴു നീള ഫോട്ടോകളും എണ്ണമറ്റ ടി വി ചാനലുകളിലെ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തി കേന്ദ്രീകൃത പരസ്യങ്ങള്‍ക്ക് പുറമേ പടുകൂറ്റന്‍ ഫ്ളക്സ് പരസ്യങ്ങളും  പുസ്തക പരസ്യങ്ങളും തുടങ്ങി സകല മേഖലകളിലും സ്വന്തം ചെലവിലോ വിഭാഗത്തിന്‍റെ ചെലവിലോ സര്‍ക്കാര്‍ ചെലവില്‍ തന്നെയോ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ മണ്‍മറഞ്ഞ മഹാന്‍മാരെ നിഷ്പ്രഭരാക്കുന്ന നാട്.

ഇവിടെ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വരെ അത്ഭുതമായി തോന്നാത്തത് സ്വാഭാവികം.

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതല്ലെന്ന് തുറന്ന് പറയാന്‍ ആ വ്യക്തിതന്നെ തയ്യാറായത് അത്രയും നല്ലകാര്യം തന്നെ.

ഇത്തരം തീരുമാനം എടുക്കുന്നവര്‍ ചുരുങ്ങിയത് ഒരുകാര്യമെങ്കിലും ഓര്‍ക്കേണ്ടേ.
സമുന്നതരായ പലരും ഒറ്റ രാത്രികൊണ്ട് ആശയവും ആദര്‍ശവും വിട്ട് മറുകണ്ടം ചാടിയ നിരവധി അനുഭവം മുന്നിലില്ലേ.
മുദ്രാവാക്യമാണെങ്കില്‍ ഇന്നലെ വിളിച്ചതിനെതിരെ ഇന്ന് മാറ്റിവിളിക്കാം. പാഠപുസ്തകം മാറ്റണമെങ്കില്‍ ചുരുങ്ങിയത് ഒരു അദ്ധ്യായന വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടെ !

മഹാന്‍മാരെ നിര്‍മ്മിക്കുകയയാണോ വേണ്ടത് !

No comments:

Post a Comment