Followers

Thursday, 29 October 2015

എന്‍റെ വോട്ട്


എന്‍റെ വോട്ട്... സമാധാന ദൂതന്‍മാരായ മഹത് വ്യക്തികള്‍ മനുഷ്യ മനസ്സിലേക്ക് സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും സന്ദേശങ്ങളായിരുന്നു നല്‍കിയത്. ആ നല്ല സന്ദേശങ്ങളെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ അവ ഇരുട്ടിന്‍റെ ശക്തികളായി മാറുന്നു. സഹജീവിയായ ഏതൊരു മനുഷ്യനേയും സഹോദരതുല്യം കാണാന്‍ ഉദ്ഘോഷിക്കുന്ന മഹത് വചനങ്ങള്‍ ഉയര്‍ത്തി പിടിച്ച് മനസില്‍ അസഹിഷ്ണുതയുടെ മാറാപ്പുമായി നടക്കുന്നവര്‍ മഹാത്മാക്കളോട് ചെയ്യുന്നത് നീതികേടല്ലേ. ഇരുട്ടിന്‍റെ ശക്തികളെ മനസിന്‍റെ കോണുകളില്‍ നിന്നും നമുക്ക് തോല്‍പിക്കാം. വിജയം സ്നഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും വെളിച്ചത്തിന്‍റെ ശക്തികള്‍ക്കാവാന്‍ നമ്മുടെ വോട്ടുകള്‍ക്കാവട്ടെ.

No comments:

Post a Comment