എണ്ണകമ്പനികള്ക്ക് മേല് ഉണ്ടായിരുന്ന സറ്ക്കാറിന്റ്റെ വില നിയന്ത്രണ അധികാരം ഡീസലിന്റ്റേതും കൂടെ ഒഴിവാക്കുമ്പോള് സറ്ക്കാറ് ഈ തീരുമാനത്തിന് പിന്നില് KSRTC പോലുള്ള പൊതുമേഖലകളെ തകറ്ക്കും വിധം കടുത്ത നടപടിയിലേക്ക് പെട്ടന്ന്തന്നെ പോകുമെന്ന് അധികമാരും കരുതി കാണില്ല. കേരളത്തില് പൊതു ഗതാഗതം കൈകാര്യം ചെയ്യുന്നതില് 25 ശതമാനത്തോളമാണ് KSRTC യുടെ പംക്. ഭാക്കി വരുന്ന 75 ശതമാനവും കൈകാര്യം ചെയ്യുന്നത് സ്വകാര്യ മേഖലയാണ്. പൊതു ഗതാഗത രംഗത്തെ പൊതുമേഖലയെന്നും സ്വകാര്യ മേഖലയെന്നും രണ്ട് യൂണിറ്റായെടുത്താല് KSRTC യുടെ മൂന്നിരട്ടിവരും സ്വകാര്യ മേഖല . എന്നിട്ടും പൊതു ഗതാഗതം നാലിലൊന്ന് ഭാഗം മാത്രം കൈകാര്യം ചെയ്യുന്ന പൊതുമേഖലക്ക് മാത്രമായി ഒറ്റയടിക്ക് 20 ശതമാനം ഡീസല് വില വറ്ദ്ദിപ്പിക്കുമ്പോള് ,വില കുറക്കാന് കഴിയില്ലെന്ന് കേന്ദ്ര മന്ത്രി തന്നെ പറയുമ്പോള് കേന്ദ്ര സറ്ക്കാറ് വക പൊതുമേഖലയെ തകറ്ക്കാനുള്ള പരസ്യമായ നീക്കമാണെന്നേ ഇതിനെ വിലയിരുത്താന് കഴിയൂ.
KSRTC യെ മാനഭംഗം ചെയ്യരുത്
-------------------------------------------
എന്നും നഷ്ടത്തിന്റ്റെ കണക്ക് മാത്രം പറയുന്ന KSRTC , സറ്ക്കാറിന് മുന്നില് വെള്ളാനയെന്നും പൊതുജനത്തിന് മുമ്പില് കൊള്ളരുതാത്ത സ്ഥാപനമെന്നും കാലങ്ങളായി കേട്ടു തഴമ്പിച്ചുപോയ ഈ സ്ഥാപനത്തെ ഇല്ലാതാക്കികളയാന് പലപ്പോഴായി പലതരത്തില് നടന്ന അണിയറ നീക്കങ്ങളെ പരാജയപ്പെടുത്തിഇന്നത്തെ നിലയില് നിലനിറ്ത്തിയതിന്റ്റചരിത്രം ചെറുതല്ല. ഒരു പക്ഷത്ത് സ്വകാര്യ ബസ്മുതലാളിമാരുടെ സംകുചിത താല്പര്യങ്ങളും സ്വകാര്യവല്കരണത്തിന്റ്റെ വാക്താക്കളായി മാറുന്ന രാഷ്ട്രീയക്കാരും കൈ കോറ്ക്കുമ്പോള് മറുപക്ഷത്ത് KSRTC യിലെ ജീവനക്കാരും KSRTC നിലനില്കണമെന്ന് ആഗ്രഹിക്കുന്ന ഒരുവിഭാഗം ആളുകളും നിന്തരമായി പോരടിച്ചുതന്നെയാണ് സ്ഥാപനം നിലനിന്നു പോന്നത്.
നഷ്ടത്തിന്റ്റെ കണക്കു പുസ്തകം മാത്രം സാമാന്യ ജനത്തിന് മുമ്പില് അവതരിപ്പിക്കുമ്പോള് ഏതാനും ബസ്സുകള് മാത്രമായി തുടങ്ങിയ KSRTC കേരളത്തില് അങ്ങോളമിങ്ങോളം പടറ്ന്ന പന്തലിച്ചത് എങ്ങനെയെന്ന് പലരും ചിന്തിച്ച് കാണില്ല .
2006 ല് മുവ്വായിരത്തില്പരം ബസ്സുകളും പൊതു ഗതാഗത രംഗത്തെ സ്വാധീനം പതിമൂന്ന് ശതമാനവും ആയിരുന്നത് 2011 ല് 5000ത്തില് പരം ബസ്സുകളായി ഉയറ്ന്നു. ഇവിടെ സംഭവിച്ച രാഷ്ട്രീയ സമീപനം വ്യക്തം. എന്നാല് ഈയൊരു വലിയ വളറ്ച്ചയെ പിന്നീട് KSRTC യുടെ വലിയ പ്രതിസന്ധിയായിട്ടാണ് ചിത്രീകരിച്ചത്. 2006-2011 കാലഘട്ടത്തില് ബസ്സുകളുടെ എണ്ണം വറ്ദ്ദിപ്പിക്കാന് വേണ്ടി വിവിധ ധനകാര്യ സ്ഥാപനങ്ങളില് നിന്നും ലോണ് വാങ്ങുകയായിരുന്നു. ഈ ലോണുകളും പലിശയുമായി പിന്നീട് അടക്കേണ്ടി വരുന്ന തുക ഒന്നടംകം KSRTCയുടെ ചിലവിന്റ്റെ കണക്കില് പെടുത്തുന്നതോടെ സ്ഥാപനത്തിന്റ്റെ കടം ദിനം പ്രതിയെന്നോണം വറ്ദ്ദിക്കുന്ന പ്രതീതിയുണ്ടാക്കുന്നു. മൂലധനം ഇറക്കാന് ബാദ്ധ്യതപ്പെട്ട കേന്ദ്ര സംസ്ഥാന ഗവണ്മെന്റ്റുകള് ഇതും KSRTC യുടെ തലയില് കെട്ടിവെക്കുകയാണ്.
ധനകാര്യ സ്ഥാപനങ്ങളില് നിന്നും ലോണ് കൊടുക്കുമ്പോള് മറ്റൊരു അധിക ബാദ്ധ്യത കൂടി KSRTC തലയില് കെട്ടിവെക്കുന്നു. KSRTCക്ക് നേരിട്ട് ലോണ് കൊടുക്കുന്നതിന്പകരം KTDFC എന്ന സറ്ക്കാറ് സ്ഥാപനം മുഖാന്തിരമാണ് ലോണ് കൊടുക്കുന്നത്.ഇത് വഴി ധനകാര്യ സ്ഥാപനങ്ങള് നല്കുന്നതിനേക്കാള് ഉയറ്ന്ന നിരക്കില് KSRTC പലിശ നല്കേണ്ടി വരുന്നു.