KSRTC യിലും സ്റ്റാറ്റ്യൂട്ടറി പെന്ഷന് നിലനില്കുന്നത് കൊണ്ട് തന്നെപംകാളിത്ത പെന്ഷന് തീരുമാനത്തിനെതിരെ 2013 ജനുവരി 8 ന് സറ്ക്കാറ് ജീവനക്കാരുടെ പണിമുടക്ക് KSRTCജീവനക്കാരെയും ബാധിക്കുന്ന വിഷയം ഉന്നയിക്കുന്നതാണ്. ഈ പണിമുടക്കം KSRTC ജീവനക്കാരെ ഒരുവിധത്തിലും ബാധിക്കാത്ത വിഷയമാണെന്ന് പറയുന്നത് രാഷ്ട്രീയ പ്രേരിതമാവാം. ജീവനക്കാരന്റ്റെ ഭാവി അനിശ്ചിതത്തിലാക്കുന്ന ഒരു തീരുമാനത്തിനെതിരെ യോജിച്ച് നില്ക്കേണ്ട സമയത്ത് കേവലം രാഷ്ട്രീയ താല്പര്യത്തിന്റ്റ പേരില് സ്വീകരിക്കുന്ന നിലപാട് തൊഴിലാളി വിരുദ്ധമാണ്. തൊഴിലും കൂലിയും സംരക്ഷിക്കാന് ഇത്തരം പിന്തിരിപ്പന് നിലപാടുകള്ക്കെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിക്കേണ്ടതുണ്ട്.
No comments:
Post a Comment