ചറ്ച്ചകള് പലതും നടക്കുന്നു. പംകാളിത്ത പെന്ഷന് നടപ്പിലാക്കിയാല് സറ്ക്കാറിന് ബാദ്ധ്യത കുറയുമെന്ന് ഒരുപക്ഷം, സറ്ക്കാറിന് ബാദ്ധ്യത കൂടുമെന്ന് മറ്റൊരു പക്ഷം. 2013 ല് ജോലിക്ക് കയറുന്ന ഒരാളുടെ ശരാശരി പ്രായം 30-35 കണക്കാക്കിയാല് , പെന്ഷന് പ്രായം 60 വെച്ച് നോക്കുമ്പോള് അയാള്ക്ക് 25-30 കൊല്ലം ജോലി ലഭിക്കും . 25 വറ്ഷത്തിന് ശേഷം വിരമിക്കുന്നവന് അന്ന് സറ്ക്കാറ് കൊടുക്കേണ്ട പെന്ഷന് ബാദ്ധ്യതയേ പംകാളിത്ത പെന്ഷന്കൊണ്ട് ഒഴിവാകുന്നുള്ളൂ. മാത്രവുമല്ല ശമ്പളത്തിന്റ്റെ 10 ശതമാനമോ അതില്കൂടുതലോ ജീവനക്കാരന്റ്റ് ശമ്പളത്തില്നിന്നും പിടിക്കുന്ന തുകക്ക് സമാനമായ തുക സറ്ക്കാറും ഈ ഫണ്ടിലേക്ക് നല്കണം . അതായത് 2013 ഏപ്രില് മുതല് നിയമിക്കുന്ന ജീവനക്കാരുടെ പേരില് സറ്ക്കാരും ജീവനക്കാരനും പെന്ഷന് ഫണ്ട് കൈകാര്യം ചെയ്യുന്ന ഏജന്സിക്ക് പണം നല്കണം. അഥവാ 2013 മുതലുള്ള നിയമനങ്ങള്സറ്ക്കാറിന് അധിക ബാദ്ധ്യതയാകും എന്ന അഭിപ്രായം ഇവിടെ ശരിയാകുന്നു. ജീവനക്കാരന് തനിക്ക് കിട്ടുമായിരുന്ന ശമ്പളത്തിന്റ്റെ ഒരു പംക് വെട്ടിക്കുറച്ച അവസ്ഥ യും . ഇവിടെയാണ് ഈ പദ്ധതിയുടെ ഗുണം 25 വറ്ഷക്കാലത്തേക്ക് സറ്ക്കാരിനും ജീവനക്കാരനും ഇല്ല എന്ന സംശയം. ഒപ്പം 25 വറ്ഷക്കാലം ഒരു നയാ പൈസ തിരിച്ചുകൊടുക്കാതെ ഈ ഫണ്ട് കൈകാര്യം ചെയ്യാന് സറ്ക്കാറിതര ഏജന്സികള്ക്ക് അടക്കം സാഹചര്യമൊരുക്കുമ്പോള് ഈ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവുന്നത്ഈ ഏജന്സികള് തന്നെയല്ലേ എന്ന വലിയ ചോദ്യവും.
No comments:
Post a Comment