Followers

Saturday, 2 February 2013

സാമുദായികവല്കരിക്കപ്പെടുന്ന അഴിമതി

     അഴിമതിക്കാരും സാമുദായിക സംഘടനകളും പെണ് വാണിഭക്കാരും അരങ്ങ് തകറ്ക്കുമ്പോള് കേരളം ഇരുട്ടിലേക്ക് നയിക്കപ്പെടുന്നു. സമൂഹത്തില് അഴിമതി സാമാന്യവല്ക്കരിക്കപ്പെടുന്നതിന്  അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളും നിലനില്കുമ്പോള് ഇതിനെതിരെയുള്ള കനത്ത ശബ്ദം ഒരിടത്ത് നിന്നും ഉയരുന്നില്ല.ഉയരുന്നവയെ കേവലം രാഷ്ട്രീയമായ വിമര്ശനമായി ചിത്രീകരിക്കപ്പെടുകയും പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നു.

        അഴിമതിക്കെതിരെ സമൂഹത്തില് പ്രതിരോധം തീറ്ക്കാന് ബാധ്യതപ്പെട്ടവരാണ് സാമുദായിക സംഘടനകള്.  എന്നാല് സ്വജന പക്ഷപാതികള് മാത്രമായി മാറിയ ഇന്നത്തെ സാമുദായിക സംഘടനകള് തങ്ങളുടെ വിഭാഗത്തിന് വേണ്ടി എന്ന വ്യാജേന ഭരണകൂടത്തിലടക്കം കയറി പ്പറ്റി അനറ്ഹമായ പലതും കൈക്കലാക്കുന്നു. മാന്യതയുടെയും സത്യസന്തതയുടെയും പ്രതീകമായി ചിത്രീകരിക്കപ്പെടുന്ന സാമുദായിക സംഘടനകള് അവിഹിതമായി നേടുന്നതെന്തും ഈ നാടിന്റ്റെ പൊതു സ്വത്താണെന്ന കാര്യം അവറ് സൗകര്യംപോലെ മറക്കുന്നു. അവിഹിതമായി നേടുന്ന പൊതു സ്വത്ത് അതത് സമുദായത്തിലെ സാധാരണക്കാരനിലേക്ക് എത്തുന്നു എന്കിലു കുറച്ചെന്കിലും ന്യായമുണ്ടായിരുന്നു ഈ അഴിമതിക്ക്. എന്നാല് അവിഹിതമായി നേടുന്നതിന്റ്റെ ആനുകൂല്യങ്ങള് ഏറിയപംകും ഒരു ന്യൂനപക്ഷത്തിന്റ്റെ സുഖലോലുപതക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരന് കിട്ടുന്നതിനെ പെരുപ്പിച്ച് കാണിച്ച് സമുദായത്തിന്റ്റെ വിലപേശല് ശേഷിയില്  ഊറ്റം കൊള്ളാന് കൂടെ സമുദായത്തെ പഠിപ്പിക്കുമ്പോള് അഴിമതിക്ക്  ഒരു സാമുദായിക പരിവേഷം കൂടി ഇവിടെ കൈവരുന്നു.

   സമുദായത്തിന്റ്റെ പേരില് പൊതുമുതല് കയ്യടക്കുമ്പോള് തന്നെ സമുദായസംഘടനയെ ശക്തിപ്പെടുത്താന് ആചാരത്തിന്റ്റെയും വിശ്വാസത്തിന്റ്റെയും മറവില് സാധാരണക്കാരനെ ചൂഷണം ചെയ്യാന് കൂടി ഇവറ് ശ്രമിക്കുന്നു എന്നതല്ലേ സത്യം..........