Followers

Thursday, 3 January 2013

സോഷ്യല്‍ മീഡിയയിലും വര്‍ഗീയത !!!

   സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കുന്നവര്‍ അവരവരുടെ താല്‍പര്യങ്ങള്‍ക്കാണല്ലോ മുന്‍ തൂക്കം കൊടുക്കുന്നത്. അങ്ങനെ വരുമ്പോള്‍ സോഷ്യല്‍ മീഡിയകള്‍  വര്‍ഗീയത വളര്‍ത്തുന്നു എന്ന് ഒരു സര്‍വേ ചൂണ്ടി കാണിക്കുന്നത് വര്‍ഗീയമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും സോഷ്യല്‍ മീഡിയകളില്‍  സജീവമാണ് എന്നത് തന്നെയാണ്. ഇത് ചില യാഥാര്‍ത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. മതവിഷയങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചില ഗ്രൂപ്പുകള്‍തന്നെ സോഷ്യല്‍ മീഡിയകളിലുണ്ട്.  മത വിഷയം ചര്‍ച്ച ചെയ്യുന്ന ഒരു പോസ്റ്റില്‍ കയറി കമന്‍റ് അടിച്ചാല്‍ നമ്മെ ഒരു മതത്തിന്‍റെ ഭാഗം പറയുന്ന  ആളാക്കി മറ്റുന്നതിന് പാകത്തിലുള്ള പ്രതികരണങ്ങള്‍ ഉടന്‍ വരും. പിന്നെ ഒരുപാട് ചോദ്യങ്ങള്‍ നമ്മുടെ കമന്‍റിന് നേരെ വരും. അവിടെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലെതെന്നതാണ് അനുഭവം . പലപ്പോഴും മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ഇത്തരം വേദികളിലെ ചര്‍ച്ചകള്‍ വര്‍ഗീയ ചിന്ത വളര്‍ത്താന്‍ ആക്കം കൂട്ടുന്നതായി മാറുന്നു.

ചിലപോസ്റ്റുകളില്‍ മത വിശ്വാസികള്‍ അല്ലാത്തവരെന്ന ഭാവത്തില്‍ പ്രതികരിച്ച് വിശ്വാസിയുടെ വികാരം വ്രണപ്പെടുത്തി വര്‍ഗീയമായ ചിന്ത ഉണ്ടാക്കാനുള്ള ശ്രമം . മറ്റുചിലര്‍ അന്യ മതക്കാരുടെ പേരില്‍ ID ഉണ്ടാക്കി വിശ്വാസിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍.  ഇത്തരം പോസ്റ്റുകളില്‍  വെറുതെയൊന്ന് കയറി ഇറങ്ങിയാല്‍ തന്നെ എന്തൊക്കെയോ നീഗൂഡതകള്‍ മണക്കും. വര്‍ഗീയത വളര്‍ത്താനുള്ള ചില ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പോലും സോഷ്യല്‍ മീഡിയകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സോഷ്യല്‍  മീഡിയകള്‍ കൂടുതല്‍ ജനകീയമാവുന്ന ഈ കാലത്ത് ഇവിടെയുള്ള ഓരോ ഇടപെടലും  സൂക്ഷിക്കേണ്ടതുണ്ട് . തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ പുരോഗമന ചിന്താഗതിക്കാര്‍ ഈ മേഖലയിലും ജാഗ്രത പലിക്കേണ്ടതുണ്ട്. സൗഹൃദത്തിനും ആശയ സംവാദത്തിനുമപ്പുറം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഒരു മാദ്ധ്യമത്തെയും ഉപയോഗിച്ച് കൂടാ.
20 / 01 / 2013

സാമൂഹിക ജീവിതത്തെ മലിനപ്പെടുത്തുന്നത് ആര്‍ക്ക് വേണ്ടി
------------------------------------------

ജാതി -മത സംഘടനകള്‍ കേരളത്തിന്റ്റെ പൊതു ജീവിതത്തെമലിനപ്പെടുത്തുമ്പോള്‍ നമ്മുടെ നാടിന്‍റെ ജാതിവ്യവസ്ഥയുടെ ഇരുണ്ട ചരിത്രത്തിലേക്കുള്ള തിരിച്ചു നടത്തമാണോ എന്ന ആശങ്ക ചില കോണുകളില്‍ നിന്നും ഉയരുന്നത് ശുഭകമാണ്.

   ശ്രീമാന്‍ ആന്റ്റണി ഒരു ജാതി സംഘനയുടെ സമ്മേളനത്തില്‍ വെച്ച് തന്നെകേരളത്തിലെ സാമുദായിക അന്തരീക്ഷത്തിന്‍റെ ഊഷ്മളത കുറഞ്ഞൂ എന്ന് പറയേണ്ടി വന്നത് അദ്ദേഹത്തിന്‍റെ മനസിന്‍റെ നന്‍മകൊണ്ടാണ്.കേരള സമൂഹം ഇങ്ങനെ പേയാല്‍ വീണ്ടും ഭ്രാന്താലയമാവും എന്നുകൂടെ അദ്ദേഹത്തിന് പറയേണ്ടി വന്നത് ഇന്നത്തെ കേരളത്തിന്‍റ സാമൂഹിക സാഹചര്യങ്ങളുടെ അപകടകരമായ അവസ്ഥയാണ് അത് സൂചിപ്പിക്കുന്നത്. സാമുദായിക സംഘടനകളുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്നവരെ ഈ അപകടകരമായ സാഹചര്യം നല്ലനിലയില്‍ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.

     സമ്പത്തും അധികാരവും ജാതി-മത സംഘടനകളുടെ കാല്‍ചുവട്ടിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുഖ്യമായ പങ്കുണ്ട്.  അധികാരത്തിലേക്കെത്താന്‍  ചെറിയ കൈതാങ്ങിന് വരെ  രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവരെ താലോലിച്ചപ്പോള്‍ കിട്ടിയ അവസരം മുതലാക്കി തങ്ങളുടെ ശക്തി വര്‍ദ്ദിപ്പിക്കാനാണ് ഓരോ വിഭാഗവും ശ്രമിച്ചത്. ഒരു പരിധികഴിഞ്ഞപ്പോള്‍ വിലപേശല്‍ ശക്തിയായി ഇവര്‍ മാറിയതോടെ രാഷ്ട്രീയം തന്നെ നിര്‍ണ്ണയിക്കുന്നത് ജാതി-മത ശക്തികളാണെന്ന സാഹചര്യം വരുന്നു.ഇന്ന് രാഷ്ട്രീയം നിര്‍ണ്ണയിക്കുക മാത്രമല്ല നിയന്ത്രിക്കുക കൂടി ചെയ്യുന്നത് തങ്ങളാണെന്ന ചിന്താഗതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഡസന്‍ കണക്കിന് സംഘടനകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചു കൊണ്ട് ഒരു ഭരണം മുമ്പോട്ട് കൊണ്ടുപോവുക ശ്രമകരം തന്നെയാണ്. ഈ ഒരു തിരിച്ചറിവ് തന്നെയാണ് ജാതി-മത സംഘടനകളെ ഏറ്റവും കൂടുതലും പരസ്യമായും പ്രോല്‍സാഹിപ്പിച്ച പാര്‍ട്ടി നേതാവ് തന്നെ സമൂഹ്യ  ബന്ധങ്ങളുടെ അപകടകരമായ സാഹചര്യം തുറന്നു പറയേണ്ടി വന്നത്.
..............

No comments:

Post a Comment