കേരള വികസന മാതൃക ഗുജ്റാത്തിനേക്കാള് മികച്ചതാണെന്ന് നോബേല് സമ്മാന ജേതാവും വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമൃത്യാസെന് പറയുമ്പോള് അത് ഗുജ്റാത്ത് മാതൃകയുടെ മഹത്വം പറയുന്നവറ്ക്കുള്ള ശക്തമായ മറുപടിയാകുന്നു. സാമൂഹിക സൂചകങ്ങളുടെ കണക്ക് നിരത്തി കേരള മാതൃകയെ അമൃത്യാസെന്നിനെ പോലൊരു സാമ്പത്തിക ശാസ്ത്രജ്ഞന് പ്രശംസിക്കുമ്പോള് സ്വന്തം നാടിന്റ്റെ മഹത്വം മനസ്സിലാക്കാത്ത ചിലരെന്കിലും നമുക്കിടയിലുണ്ടെന്നത് യാഥാറ്ഥ്യമാണ്. അമൃത്യാസെന് കേരളത്തെ പ്രശംസിച്ച അതേ പരിപാടിയില് കേന്ദ്ര ഗ്രാമവിസന മന്ത്രി കേരള മാതൃക രൂപപ്പെട്ടത് എങ്ങനെ എന്നുകൂടി പറഞ്ഞു.കേരള മാതൃക രൂപപ്പെടുത്തുന്നതില് കേരളത്തിലെ രാഷ്ട്രീയപാറ്ടികളും ട്രേഡ് യൂണിയനുകളും സ്ത്രീ സംഘടനകളും പൊതു സമൂഹവും പംക് വഹിച്ചുഎന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.കേരളത്തിന്റ്റെ വികസനം ചറ്ച്ച ചെയ്യപ്പെട്ടപ്പോഴൊക്കെ വികസനത്തിന് വിലങ്ങ് തടിയാകുന്നത് ട്രേഡ് യൂണിയനുകളാണെന്നവിമറ്ശനമാണ് കേട്ടത്.കേരളത്തിന് വികസനമുണ്ടെന്കില് അതില് ട്രേഡ് യൂണിയനുകള്ക്ക് നല്ലൊരു പംകുണ്ടായിരുന്നു എന്നത് ആറ്ക്കും നിഷേധിക്കാനാവാത്ത യാഥാര്ഥ്യമാണ്. ..........
No comments:
Post a Comment