Reply
| Reply to all
| Forward
| Print
| Delete
| Show original
വാര്‍ദ്ധക്യം മറക്കാന്‍ ശ്രമിക്കുന്നവരുടെ നാട്.
അയാള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചിട്ട് പന്ത്രണ്ട്
വര്‍ഷങ്ങള്‍ കഴിഞ്ഞു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ വിപ്ളവം
പറഞ്ഞിരുന്നെങ്കിലും ആയുര്‍ ദൈര്‍ഘ്യത്തിന്‍റെ കാര്യത്തില്‍ വികസിത
രാജ്യങ്ങളോടൊപ്പം നില്‍ക്കുന്ന നാട്ടില്‍ പെന്‍ഷന്‍ പ്രായം
വര്‍ദ്ദിപ്പിക്കേണ്ടതായിരുന്നു എന്ന് വിരമിക്കാറായപ്പോള്‍ അയാള്‍ക്ക്
തോന്നിയിരുന്നു. വിരമിച്ച ശേഷം ചെറിയൊരു ജോലിക്ക് പോകാന്‍ അയാള്‍
നിര്‍ബന്ധിതനായി. നഗരത്തിലെ ജോലിചെയ്ത സ്ഥാപനത്തില്‍ ഇടക്ക് പോയി
'ജീവിച്ചിരിക്കുന്നു' എന്ന കാര്യം എഴതി കൊടുക്കണം. നരച്ച തലമുടിയും
മീശയും കറുപ്പിക്കുന്ന ശീലം ഇന്നും തുടരുന്നുണ്ട്. ജോലിചെയ്യുന്ന
സ്ഥാപനത്തില്‍ ചെല്ലുമ്പോള്‍ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരായവര്‍
'പ്രായം കുറഞ്ഞ് കുറഞ്ഞ് വരികയാണെല്ലോ' എന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍
മനസിനൊരു സുഖം കിട്ടും. എന്നാലും അവരോട് പറയും 'വയ്യാണ്ടായെടോ , ഈ പുറം
മോടിയേ ഉള്ളൂ ' .
അന്ന് നഗരത്തില്‍ വന്ന് തിരിച്ച് പോകുമ്പോള്‍ ബസ്സില്‍ നല്ല
തിരക്ക്. സീറ്റ് കിട്ടിയിരുന്നില്ല. പ്രായമായവര്‍ക്ക് നീക്കിവെച്ച
സീറ്റില്‍ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഇരുന്ന് കുശലം പറയുന്നു.
അവരുടെ ഭാവത്തിലും പെരുമാറ്റത്തിലും ഭാര്യാഭര്‍ത്താക്കന്‍മാരല്ലെന്ന്
വ്യക്തം. തനിക്കവകാശപ്പെട്ട സീറ്റെങ്കിലും ചോദിച്ചു വാങ്ങാന്‍ അയള്‍ക്ക്
മനസ്സ് വന്നില്ല. പിന്നിലേക്ക് നോക്കിയപ്പോഴാണ് ഒരു പടു വൃദ്ധന്‍
തിരക്കില്‍ പെട്ട് കഷ്ടപ്പെടുന്നത് കണ്ടത്. ചെറുപ്പക്കാരനോട് ആ
സീറ്റൊന്ന് വൃദ്ധന് ഒഴിഞ്ഞ് കൊടുക്കാന്‍ അയാള്‍ പറഞ്ഞു. അല്‍പ്പം
പ്രയാസത്തോടെ അയാളുടെ മുഖത്തേക്ക് നോക്കിയ ചെറുപ്പക്കാരന്‍ എണീറ്റു. പടു
വൃദ്ധനേയും അയാളെയും നോക്കിയ ശേഷം ചെറുപ്പക്കാരിയും എണീറ്റു. അയാളും
വൃദ്ധനും സീറ്റിലിരുന്നു. സീറ്റ് കിട്ടിയതില്‍ ആശ്വാസം തോന്നിയെങ്കിലും
സംവരണ സീറ്റിന്‍റെ ആനുകൂല്യം നേടിയതില്‍ ചെറിയൊരു മനഃപ്രയാസവും
അയാള്‍ക്ക് അനുഭവപ്പെട്ടു.
നാട് ഭരിക്കുന്നവരും രാഷ്ട്രീയ -സാമുദായിക നേതാക്കന്‍മാരും തന്നോളമോ
തന്നേക്കാള്‍ പ്രായമുള്ളവരോ ആയിരുന്നു എന്നത് തന്‍റെ വാര്‍ദ്ധക്യത്തില്‍
അയാള്‍ക്ക് ആശ്വാസം നല്‍കിയിരുന്നു. ബസ്സിലെ സീറ്റിലിരുന്ന് ചിന്തയില്‍
മുഴുകിയ അയാള്‍ തന്‍റെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തി എടുത്ത ശേഷമാണ്
സ്വബോധം വന്നത്. ' ആളിറങ്ങാനുണ്ട്' സീറ്റില്‍ നിന്ന് ധൃതിയില്‍ എണീറ്റ്
അയാള്‍ പറഞ്ഞു. ബസ് ജീവനക്കാരന്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞുകൊണ്ട്
ബെല്ലടിച്ച് വീണ്ടും നിര്‍ത്തി. തിരക്കിനിടയില്‍ ഏറെ കഷ്ടപ്പെട്ട് അയാള്‍
ബസ്സില്‍ നിന്നിറങ്ങി. ഇറങ്ങിയിട്ടും ബസ്ജീവനക്കാരനും ചില യാത്രക്കാരും
എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍
കാണിക്കാന്‍ മടിച്ചിരുന്ന വാര്‍ദ്ധക്യത്തിന്‍റെ ദുര്‍ബലത അപ്പോള്‍
അയാളില്‍ പ്രകടമായിരുന്നു...
*Quick Reply*
*To:* vciqbal vc
Include quoted text with reply
No comments:
Post a Comment