Followers

Friday, 9 May 2014

മദ്യ വിപത്തിന് പരിഹാരം നിരോധനം തന്നെ

''ഈ നഗരത്തിന് ഇതെന്തുപറ്റി.....പുകവലിക്ക് വലിയ വില നല്‍കേണ്ടി വരും ''

പുകവലിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന പോലെ മദ്യത്തിനെതിരെ പ്രചരണം നടത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാക്കതിന് പിന്നില്‍  സര്‍ക്കാറിന് മദ്യം വഴി കിട്ടുന്ന വലിയ വരുമാനം തന്നെയാവും പ്രധാന കാരണം.

മദ്യപാനത്തിനെതിരെ പ്രതികരിക്കാന്‍ മടിക്കുന്ന പൊതു സമൂഹത്തിനും വല്ലപ്പോഴും ഒന്ന് മദ്യപിക്കുന്നത് അത്ര വലിയ അപരാധമല്ലെന്ന ചിന്താഗതിയും

വല്ലപ്പോഴും മദ്യപിക്കുന്നവരില്‍ പലര്‍ക്കും മദ്യപാനം അവരുടെ വ്യക്തി ജീവിതത്തിലോ കുടുംബ ജീവിതത്തിവോ ഒരു പ്രശ്നവും ഉണ്ടാക്കി എന്ന് വരില്ല. മാത്രമല്ല അവര്‍ അതിനെ ജീവിതത്തെ ആനന്ദകരമാക്കാനുള്ള ഒരു മാര്‍ഗ്ഗമായും കാണുന്നുണ്ടാകാം.

മദ്യപാനത്തിന് സമൂഹം നല്കുന്ന നിശ്ശബ്ദ പിന്തുണ പക്ഷെ ഒരു വിഭാഗത്തെ മദ്യാസക്തരാക്കുകയും അവരുടെ  വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും തകര്‍ത്തുകളയുകയും ചെയ്യുന്നു എന്നത് കണ്‍മുന്നിലെ നിരവധി സത്യങ്ങള്‍.

പുതു തലമുറക്ക് മുന്നില്‍ തുറന്ന് വെച്ചിരിക്കുന്ന മാന്യതയുടെ പരിവേഷമുള്ള മദ്യ സംസ്കാരം   ഭാവിയില്‍ സമൂഹത്തില്‍ മഹാമാരിയായി വളരാതിരിക്കാന്‍ പുകവലിക്കെതിരെ എന്നപോലെ മദ്യപാനത്തിനെതിരെയും മനസില്‍ തട്ടുന്ന പ്രചരണ ങ്ങള്‍ അനിവാര്യതയാണ്.

ഒറ്റയടിക്ക് നിരോധിക്കാന്‍ കഴിയില്ലെന്ന ഭൂരിപക്ഷം പേരും പറയുമ്പോഴും ഘട്ടം ഘട്ടമായി നിയന്തരണം കൊണ്ട് വരുന്നതിന് ഒരു ശ്രമവും നടക്കുന്നുമില്ല.

ലഭ്യത കുറക്കുന്നതും വില വര്‍ദ്ദിപ്പിക്കുന്നതും വഴി ഉപഭോഗത്തില്‍ കുറവുണ്ടാകുകതന്നെ ചെയ്യും. ബാറില്‍ കിട്ടിയില്ലെങ്കില്‍ ബീവറേജ് ഔട്ട് ലെറ്റില്‍ പോകുമെന്ന വാദങ്ങള്‍ക്ക് പിന്നിലും മദ്യത്തിന് നല്‍കുന്ന നിശ്ശബ്ദ പിന്തുണയെന്നേ കരുതാന്‍ പറ്റൂ.

കുറേ ബാറുകള്‍ അടച്ചിട്ടപ്പോള്‍ റോഡപകടങ്ങള്‍ കുറഞ്ഞു എന്ന വാര്‍ത്തയും ഇടക്കാലത്ത് റോഡ് നിയമം കര്‍ക്കശമാക്കിയപ്പോള്‍ അപകടങ്ങള്‍ കുറഞ്ഞതും മദ്യം തന്നെയാണ് റോഡിലെ പ്രധാന വില്ലന്‍ എന്നത് തെളിയിക്കുന്നതാണ്.

മദ്യശാലകള്‍ അടക്കുമ്പോള്‍ ജോലി നഷടപ്പെടുമെന്ന് വിലപിക്കുന്ന തൊഴിലാളി സ്നേഹികളോട് ഒന്നേ പറയാനുള്ളൂ. കേരളത്തിലെ  ഹോട്ടലുകളില്‍ ജീവനക്കാരെ കിട്ടാനില്ലാത്തത് കാരണം ഭാഷ പോലും അറിയാത്ത അന്യസംസ്ഥാന തൊഴിലാളി കളാണ് ജോലി ചെയ്യുന്നത്.

ബാറുകള്‍ പൂട്ടിയായാലും ബീവറേജ് ഔട്ട് ലെറ്റുകള്‍  പൂട്ടിയായാലും മദ്യ വിപത്തിനെ നിയന്ത്രിക്കാനുള്ള ആര്‍ജവം സര്‍ക്കാറുകള്‍ കാണിക്കണം.

No comments:

Post a Comment