Followers

Sunday, 2 October 2016

യുദ്ധം നാശമാണ്

       മാതൃ രാജ്യത്തോടുള്ള സ്നേഹം ഏതൊരു രാജ്യസ്നേഹിയിലും വൈകാരികത സൃഷ്ടിക്കുന്നു എന്നത് ശരിയാണ്. മറ്റൊരു രാജ്യം നമ്മുടെ ആത്മാഭിമാനം ചോദ്യം ചെയ്താല്‍ കയ്യും കെട്ടി നോക്കിയിരിക്കാന്‍ രാജ്യത്തിനോ രാജ്യ സ്നേഹികള്‍ക്കോ കഴിയില്ല. അതൊരു യുദ്ധത്തിലേക്ക് നയിക്കുന്നുവെങ്കില്‍  അത്  ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ കൂടെ മുന്‍കൂട്ടികാണാന്‍ കൂടെ കഴിയണം. ഉയിരിനു മേലെയാണ് അഭിമാനമെന്നതൊക്കെ  പറയാന്‍ ഇമ്പമുണ്ടാവുമെങ്കിലും അനുഭവത്തില്‍ അത്ര സുഖകരമായിരിക്കില്ല.

  യുദ്ധോത്സുകത ഒരു വികാരമാണ്. ഒരു ക്രിക്കറ്റ് മത്സരത്തിന്‍റെ ലാഘവത്തോടെ യുദ്ധത്തെ സമീപിക്കുന്നത്  ശരിയല്ല.  യുദ്ധമെന്നത് പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല.  സമാധാനത്തോടെ ജീവിക്കുന്ന ഒരു സമൂഹം യുദ്ധ ഭീതിയിലേക്കും കെടുതികളിലേക്കും എടുത്തു ചാടുമെന്ന് വിശ്വക്കുന്നില്ല.

യുദ്ധത്തിന്‍റെ കാര്യത്തില്‍  ക്ഷമയുടെ നെല്ലിപ്പടിയോളം  പോയിട്ടാണെങ്കിലും അത് ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതുതന്നെയാണ്  നല്ലത്.  തുടങ്ങിയാല്‍ തുടങ്ങിയപോലെ അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ജയ പരാജയങ്ങള്‍ വെറും സാങ്കേതികം മാത്രമാകും. ശരിക്കും ഒരു യുദ്ധം കൊണ്‌ട് പരാജയം ഉണ്ടാവുന്നത് ജീവന്‍ ബലിയര്‍പ്പിക്കപ്പെടുന്ന  ജവാന്‍മാരുടെ യും നിരപരാധികളുടെയും കുടുംബത്തിനാണ്, ദുരിതം പേറേണ്ടിവരുന്ന ജനതക്കാണ്.

യുദ്ധത്തെ വൈകാരികമായെടുക്കാതിരിക്കാന്‍  ബന്ധപ്പെട്ടവര്‍ക്ക് കഴിയുമെന്ന് ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യാനേ ഈ അവസരത്തില്‍ നമുക്ക് കഴിയൂ.

  

Thursday, 29 October 2015

വാര്‍ദ്ധക്യം


Reply  | Reply to all  | Forward  | Print  | Delete  | Show original വാര്‍ദ്ധക്യം മറക്കാന്‍ ശ്രമിക്കുന്നവരുടെ നാട്.      അയാള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചിട്ട് പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പേരില്‍ വിപ്ളവം പറഞ്ഞിരുന്നെങ്കിലും ആയുര്‍ ദൈര്‍ഘ്യത്തിന്‍റെ കാര്യത്തില്‍ വികസിത രാജ്യങ്ങളോടൊപ്പം നില്‍ക്കുന്ന നാട്ടില്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ദിപ്പിക്കേണ്ടതായിരുന്നു എന്ന് വിരമിക്കാറായപ്പോള്‍ അയാള്‍ക്ക് തോന്നിയിരുന്നു. വിരമിച്ച ശേഷം ചെറിയൊരു ജോലിക്ക് പോകാന്‍ അയാള്‍ നിര്‍ബന്ധിതനായി. നഗരത്തിലെ ജോലിചെയ്ത സ്ഥാപനത്തില്‍ ഇടക്ക് പോയി 'ജീവിച്ചിരിക്കുന്നു' എന്ന കാര്യം എഴതി കൊടുക്കണം.  നരച്ച തലമുടിയും മീശയും കറുപ്പിക്കുന്ന ശീലം ഇന്നും തുടരുന്നുണ്ട്. ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ചെല്ലുമ്പോള്‍ കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരായവര്‍ 'പ്രായം കുറഞ്ഞ് കുറഞ്ഞ് വരികയാണെല്ലോ' എന്ന് പറയുമ്പോള്‍ കേള്‍ക്കാന്‍ മനസിനൊരു സുഖം കിട്ടും. എന്നാലും അവരോട് പറയും 'വയ്യാണ്ടായെടോ , ഈ പുറം മോടിയേ ഉള്ളൂ ' .         അന്ന് നഗരത്തില്‍ വന്ന് തിരിച്ച് പോകുമ്പോള്‍ ബസ്സില്‍ നല്ല തിരക്ക്. സീറ്റ് കിട്ടിയിരുന്നില്ല. പ്രായമായവര്‍ക്ക് നീക്കിവെച്ച സീറ്റില്‍ ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ഇരുന്ന് കുശലം പറയുന്നു. അവരുടെ ഭാവത്തിലും പെരുമാറ്റത്തിലും ഭാര്യാഭര്‍ത്താക്കന്‍മാരല്ലെന്ന് വ്യക്തം. തനിക്കവകാശപ്പെട്ട സീറ്റെങ്കിലും  ചോദിച്ചു വാങ്ങാന്‍ അയള്‍ക്ക് മനസ്സ് വന്നില്ല. പിന്നിലേക്ക് നോക്കിയപ്പോഴാണ് ഒരു പടു വൃദ്ധന്‍ തിരക്കില്‍ പെട്ട് കഷ്ടപ്പെടുന്നത് കണ്ടത്.  ചെറുപ്പക്കാരനോട് ആ സീറ്റൊന്ന്  വൃദ്ധന് ഒഴിഞ്ഞ് കൊടുക്കാന്‍ അയാള്‍ പറഞ്ഞു.  അല്‍പ്പം പ്രയാസത്തോടെ അയാളുടെ മുഖത്തേക്ക് നോക്കിയ ചെറുപ്പക്കാരന്‍ എണീറ്റു.  പടു വൃദ്ധനേയും അയാളെയും നോക്കിയ ശേഷം ചെറുപ്പക്കാരിയും എണീറ്റു. അയാളും വൃദ്ധനും സീറ്റിലിരുന്നു. സീറ്റ് കിട്ടിയതില്‍ ആശ്വാസം തോന്നിയെങ്കിലും സംവരണ സീറ്റിന്‍റെ ആനുകൂല്യം നേടിയതില്‍ ചെറിയൊരു മനഃപ്രയാസവും അയാള്‍ക്ക് അനുഭവപ്പെട്ടു.   നാട് ഭരിക്കുന്നവരും രാഷ്ട്രീയ -സാമുദായിക നേതാക്കന്‍മാരും തന്നോളമോ തന്നേക്കാള്‍ പ്രായമുള്ളവരോ ആയിരുന്നു എന്നത് തന്‍റെ വാര്‍ദ്ധക്യത്തില്‍ അയാള്‍ക്ക് ആശ്വാസം  നല്‍കിയിരുന്നു. ബസ്സിലെ സീറ്റിലിരുന്ന് ചിന്തയില്‍ മുഴുകിയ അയാള്‍ തന്‍റെ സ്റ്റോപ്പില്‍ ബസ് നിര്‍ത്തി എടുത്ത ശേഷമാണ് സ്വബോധം വന്നത്. ' ആളിറങ്ങാനുണ്ട്' സീറ്റില്‍ നിന്ന് ധൃതിയില്‍ എണീറ്റ് അയാള്‍ പറഞ്ഞു. ബസ് ജീവനക്കാരന്‍ എന്തൊക്കെയോ വിളിച്ച് പറഞ്ഞുകൊണ്ട് ബെല്ലടിച്ച് വീണ്ടും നിര്‍ത്തി. തിരക്കിനിടയില്‍ ഏറെ കഷ്ടപ്പെട്ട് അയാള്‍ ബസ്സില്‍ നിന്നിറങ്ങി. ഇറങ്ങിയിട്ടും ബസ്ജീവനക്കാരനും ചില യാത്രക്കാരും എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ കാണിക്കാന്‍ മടിച്ചിരുന്ന വാര്‍ദ്ധക്യത്തിന്‍റെ ദുര്‍ബലത അപ്പോള്‍ അയാളില്‍ പ്രകടമായിരുന്നു... *Quick Reply* *To:* vciqbal vc      Include quoted text with reply

എന്‍റെ വോട്ട്


എന്‍റെ വോട്ട്... സമാധാന ദൂതന്‍മാരായ മഹത് വ്യക്തികള്‍ മനുഷ്യ മനസ്സിലേക്ക് സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും സന്ദേശങ്ങളായിരുന്നു നല്‍കിയത്. ആ നല്ല സന്ദേശങ്ങളെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുമ്പോള്‍ അവ ഇരുട്ടിന്‍റെ ശക്തികളായി മാറുന്നു. സഹജീവിയായ ഏതൊരു മനുഷ്യനേയും സഹോദരതുല്യം കാണാന്‍ ഉദ്ഘോഷിക്കുന്ന മഹത് വചനങ്ങള്‍ ഉയര്‍ത്തി പിടിച്ച് മനസില്‍ അസഹിഷ്ണുതയുടെ മാറാപ്പുമായി നടക്കുന്നവര്‍ മഹാത്മാക്കളോട് ചെയ്യുന്നത് നീതികേടല്ലേ. ഇരുട്ടിന്‍റെ ശക്തികളെ മനസിന്‍റെ കോണുകളില്‍ നിന്നും നമുക്ക് തോല്‍പിക്കാം. വിജയം സ്നഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും വെളിച്ചത്തിന്‍റെ ശക്തികള്‍ക്കാവാന്‍ നമ്മുടെ വോട്ടുകള്‍ക്കാവട്ടെ.

Friday, 30 May 2014

മഹാന്‍മാരെ സൃഷ്ടിക്കുകയാണോ !!!

ജീവിച്ചിരിക്കുന്നവരുടെ ഫോട്ടോയും കട്ടൗട്ടുകളും സ്ഥാപിച്ച് വ്യക്തി ആരാധനക്ക് വേണ്ടി മത്സരിക്കുന്ന വിവിധ രാഷ്ട്രീയ, ജാതി - മത - സാമുദായിക - സാംസ്കാരിക ഗ്രൂപ്പുകള്‍ നിറഞ്ഞാടുന്ന നമ്മുടെ നാട്.

പത്രങ്ങളിലെ പേജ് നിറഞ്ഞ് നില്‍ക്കുന്ന പരസ്യങ്ങളിലെ മുഴു നീള ഫോട്ടോകളും എണ്ണമറ്റ ടി വി ചാനലുകളിലെ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തി കേന്ദ്രീകൃത പരസ്യങ്ങള്‍ക്ക് പുറമേ പടുകൂറ്റന്‍ ഫ്ളക്സ് പരസ്യങ്ങളും  പുസ്തക പരസ്യങ്ങളും തുടങ്ങി സകല മേഖലകളിലും സ്വന്തം ചെലവിലോ വിഭാഗത്തിന്‍റെ ചെലവിലോ സര്‍ക്കാര്‍ ചെലവില്‍ തന്നെയോ ജീവിച്ചിരിക്കുന്ന വ്യക്തികള്‍ മണ്‍മറഞ്ഞ മഹാന്‍മാരെ നിഷ്പ്രഭരാക്കുന്ന നാട്.

ഇവിടെ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വരെ അത്ഭുതമായി തോന്നാത്തത് സ്വാഭാവികം.

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ജീവിതം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതല്ലെന്ന് തുറന്ന് പറയാന്‍ ആ വ്യക്തിതന്നെ തയ്യാറായത് അത്രയും നല്ലകാര്യം തന്നെ.

ഇത്തരം തീരുമാനം എടുക്കുന്നവര്‍ ചുരുങ്ങിയത് ഒരുകാര്യമെങ്കിലും ഓര്‍ക്കേണ്ടേ.
സമുന്നതരായ പലരും ഒറ്റ രാത്രികൊണ്ട് ആശയവും ആദര്‍ശവും വിട്ട് മറുകണ്ടം ചാടിയ നിരവധി അനുഭവം മുന്നിലില്ലേ.
മുദ്രാവാക്യമാണെങ്കില്‍ ഇന്നലെ വിളിച്ചതിനെതിരെ ഇന്ന് മാറ്റിവിളിക്കാം. പാഠപുസ്തകം മാറ്റണമെങ്കില്‍ ചുരുങ്ങിയത് ഒരു അദ്ധ്യായന വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടെ !

മഹാന്‍മാരെ നിര്‍മ്മിക്കുകയയാണോ വേണ്ടത് !

Friday, 9 May 2014

മദ്യ വിപത്തിന് പരിഹാരം നിരോധനം തന്നെ

''ഈ നഗരത്തിന് ഇതെന്തുപറ്റി.....പുകവലിക്ക് വലിയ വില നല്‍കേണ്ടി വരും ''

പുകവലിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന പോലെ മദ്യത്തിനെതിരെ പ്രചരണം നടത്താന്‍ സര്‍ക്കാറുകള്‍ തയ്യാറാക്കതിന് പിന്നില്‍  സര്‍ക്കാറിന് മദ്യം വഴി കിട്ടുന്ന വലിയ വരുമാനം തന്നെയാവും പ്രധാന കാരണം.

മദ്യപാനത്തിനെതിരെ പ്രതികരിക്കാന്‍ മടിക്കുന്ന പൊതു സമൂഹത്തിനും വല്ലപ്പോഴും ഒന്ന് മദ്യപിക്കുന്നത് അത്ര വലിയ അപരാധമല്ലെന്ന ചിന്താഗതിയും

വല്ലപ്പോഴും മദ്യപിക്കുന്നവരില്‍ പലര്‍ക്കും മദ്യപാനം അവരുടെ വ്യക്തി ജീവിതത്തിലോ കുടുംബ ജീവിതത്തിവോ ഒരു പ്രശ്നവും ഉണ്ടാക്കി എന്ന് വരില്ല. മാത്രമല്ല അവര്‍ അതിനെ ജീവിതത്തെ ആനന്ദകരമാക്കാനുള്ള ഒരു മാര്‍ഗ്ഗമായും കാണുന്നുണ്ടാകാം.

മദ്യപാനത്തിന് സമൂഹം നല്കുന്ന നിശ്ശബ്ദ പിന്തുണ പക്ഷെ ഒരു വിഭാഗത്തെ മദ്യാസക്തരാക്കുകയും അവരുടെ  വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും തകര്‍ത്തുകളയുകയും ചെയ്യുന്നു എന്നത് കണ്‍മുന്നിലെ നിരവധി സത്യങ്ങള്‍.

പുതു തലമുറക്ക് മുന്നില്‍ തുറന്ന് വെച്ചിരിക്കുന്ന മാന്യതയുടെ പരിവേഷമുള്ള മദ്യ സംസ്കാരം   ഭാവിയില്‍ സമൂഹത്തില്‍ മഹാമാരിയായി വളരാതിരിക്കാന്‍ പുകവലിക്കെതിരെ എന്നപോലെ മദ്യപാനത്തിനെതിരെയും മനസില്‍ തട്ടുന്ന പ്രചരണ ങ്ങള്‍ അനിവാര്യതയാണ്.

ഒറ്റയടിക്ക് നിരോധിക്കാന്‍ കഴിയില്ലെന്ന ഭൂരിപക്ഷം പേരും പറയുമ്പോഴും ഘട്ടം ഘട്ടമായി നിയന്തരണം കൊണ്ട് വരുന്നതിന് ഒരു ശ്രമവും നടക്കുന്നുമില്ല.

ലഭ്യത കുറക്കുന്നതും വില വര്‍ദ്ദിപ്പിക്കുന്നതും വഴി ഉപഭോഗത്തില്‍ കുറവുണ്ടാകുകതന്നെ ചെയ്യും. ബാറില്‍ കിട്ടിയില്ലെങ്കില്‍ ബീവറേജ് ഔട്ട് ലെറ്റില്‍ പോകുമെന്ന വാദങ്ങള്‍ക്ക് പിന്നിലും മദ്യത്തിന് നല്‍കുന്ന നിശ്ശബ്ദ പിന്തുണയെന്നേ കരുതാന്‍ പറ്റൂ.

കുറേ ബാറുകള്‍ അടച്ചിട്ടപ്പോള്‍ റോഡപകടങ്ങള്‍ കുറഞ്ഞു എന്ന വാര്‍ത്തയും ഇടക്കാലത്ത് റോഡ് നിയമം കര്‍ക്കശമാക്കിയപ്പോള്‍ അപകടങ്ങള്‍ കുറഞ്ഞതും മദ്യം തന്നെയാണ് റോഡിലെ പ്രധാന വില്ലന്‍ എന്നത് തെളിയിക്കുന്നതാണ്.

മദ്യശാലകള്‍ അടക്കുമ്പോള്‍ ജോലി നഷടപ്പെടുമെന്ന് വിലപിക്കുന്ന തൊഴിലാളി സ്നേഹികളോട് ഒന്നേ പറയാനുള്ളൂ. കേരളത്തിലെ  ഹോട്ടലുകളില്‍ ജീവനക്കാരെ കിട്ടാനില്ലാത്തത് കാരണം ഭാഷ പോലും അറിയാത്ത അന്യസംസ്ഥാന തൊഴിലാളി കളാണ് ജോലി ചെയ്യുന്നത്.

ബാറുകള്‍ പൂട്ടിയായാലും ബീവറേജ് ഔട്ട് ലെറ്റുകള്‍  പൂട്ടിയായാലും മദ്യ വിപത്തിനെ നിയന്ത്രിക്കാനുള്ള ആര്‍ജവം സര്‍ക്കാറുകള്‍ കാണിക്കണം.

Sunday, 4 May 2014

മാമ്പഴക്കാലം

നല്ലൊരു മാമ്പഴക്കാലം. മാവിന് കല്ലെറിയുന്നത് കുട്ടികളുടെ അവധിക്കാല വിനോദങ്ങളില്‍ ഒന്ന്.
.........

Saturday, 18 January 2014

പ്രതിഷേധങ്ങള്‍ വ്രണിത ഹൃദയങ്ങളുടെ ഉച്ഛാസവായുവാണ്.